Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Case

ഹൈ​റി​ച്ച് ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലെ ഇ​ഡി കേ​സ്: മു​ഖ്യ​പ്ര​തി കെ.​ഡി. പ്ര​താ​പ​ന്‍റെ ജാ​മ്യ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: ഹൈ​റി​ച്ച് ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മു​ഖ്യ​പ്ര​തി കെ.​ഡി. പ്ര​താ​പ​ന്‍റെ ജാ​മ്യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി. എ​റ​ണാ​കു​ളം പി​എം​എ​ല്‍​എ പ്ര​ത്യേ​ക കോ​ട​തി ന​ല്‍​കി​യ ജാ​മ്യ ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

ജാ​മ്യ ഉ​ത്ത​ര​വി​ൽ പി​എം​എ​ല്‍​എ സെ​ക്ഷ​ന്‍ 45 പ്ര​കാ​ര​മു​ള്ള നി​ര്‍​ബ​ന്ധ വ്യ​വ​സ്ഥ​ക​ള്‍ കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ ത​ക്ക കാ​ര​ണ​മു​ണ്ടോ എ​ന്ന് കോ​ട​തി പ​രി​ശോ​ധി​ക്ക​ണം. ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ വീ​ണ്ടും കു​റ്റം ചെ​യ്യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഈ ​ര​ണ്ട് വ്യ​വ​സ്ഥ​ക​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് പ്ര​ത്യേ​ക കോ​ട​തി ജാ​മ്യം ന​ല്‍​കി​യ​തെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

ഹൈ​റി​ച്ച് ത​ട്ടി​പ്പ് കേ​സി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​ര്‍ മൂ​ന്നി​നാ​യി​രു​ന്നു ക​മ്പ​നി ഉ​ട​മ കെ ​ഡി പ്ര​താ​പ​ന് ജാ​മ്യം ല​ഭി​ച്ച​ത്. പ​തി​നാ​റ് മാ​സ​മാ​യി ജ​യി​ലി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​താ​പ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു പി​എം​എ​ല്‍​എ കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.

പി​എം​എ​ല്‍​എ കോ​ട​തി ജാ​മ്യം ന​ല്‍​കി​യ​തി​നെ​തി​രെ ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി പ്ര​താ​പ​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്.

ഓ​ണ്‍​ലൈ​ന്‍ മ​ള്‍​ട്ടി​ലെ​വ​ല്‍ മാ​ര്‍​ക്ക​റ്റി​ങ്ങി​ന്‍റെ മ​റ​വി​ല്‍ 1,651 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​യി​രു​ന്നു ഇ ​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. സ്ഥാ​പ​ന ഉ​ട​മ​ക​ളാ​യ കെ.​ഡി. പ്ര​താ​പ​ന്‍, ഭാ​ര്യ ശ്രീ​ന അ​ട​ക്കം 37 പേ​രെ​യാ​യി​രു​ന്നു കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്ത​ത്. ഇ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ളു​ടെ 277 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

2024 ജൂ​ലൈ​യി​ലാ​യി​രു​ന്നു പ്ര​താ​പ​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൈ​റി​ച്ച് സ്ഥാ​പ​ന​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ തു​ട​ക്ക​ത്തി​ല്‍ പൊ​ലി​സാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. പി​ന്നാ​ലെ​യാ​ണ് ഇ​ഡി കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up